കൊല്ലം: റീത്തുമായി മരണവീട്ടിലേക്ക് പോകവെ വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. പോളിടെക്നിക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ യദുകൃഷ്ണനാണ് മരിച്ചത്. യദുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന പതിമൂന്ന് വയസ്സുകാരനായ അജസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം. കൊല്ലം വെള്ളിമണ്‍ ഇടവട്ടം ചുഴുവന്‍ചിറ സജീഷ് ഭവനില്‍ സജീഷ് കുമാറിന്റെ മകന് യദു ആണ് അപകടത്തില്‍പ്പെട്ട് മരണപ്പെട്ടത്. റീത്ത് മരണവീട്ടിലേക്ക് കൊണ്ടുപോവുന്നതിനിടെയായിരുന്നു അപകടം. യദു ഒഴിവ് സമയങ്ങളില്‍ ഒരു പൂക്കടയില്‍ നില്ക്കുന്നുണ്ടായിരുന്നു.
ഇവിടെ നിന്നും ഒരു റീത്ത് മരണവീട്ടില്‍ എത്തിക്കുന്നതിനിടെയാണ് അപകടം. യദുവിനൊപ്പം പൂക്കട ഉടമയുടെ മകനും ബൈക്കില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കട ഉടമയുടെ മകന്
അജസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശിവഗിരി പാങ്ങോട് സംസ്ഥാനപാതയില്‍ വെച്ചാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന സ്കൂട്ടര്‍ ഇടറോഡിലേക്ക് തിരിയുന്നത് കണ്ട് ബ്രേക്ക് ചെയ്ത യദുവിന്റെ ബൈക്കിന് നിയന്ത്രണം നഷ്ടമായാണ് അപകടമുണ്ടായത്.
ബൈക്ക് നിയന്ത്രണം നഷ്ടമായി സ്കൂട്ടറിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ യദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Discussion about this post