തിരുവനന്തപുരം: ഇനി മുതല്‍ പോലീസുകാര്‍ക്ക് തങ്ങളുടെ മക്കളുടെ സ്‌കൂളിലെ പിടിഎ യോഗത്തിന് പങ്കെടുക്കാന്‍ അവധി ലഭിക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്‌കൂളിലെ പിടിഎ യോഗത്തിന് പങ്കെടുക്കാന്‍ അവധിയോ അനുവാദമോ നല്‍കണമെന്ന പുതിയ സര്‍ക്കുലര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കി.
സ്‌കൂളിലെ പിടിഎ യോഗത്തില്‍ ജീവിതപങ്കാളിക്കൊപ്പം നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ പോലീസ് യൂണിറ്റ് മേധാവികള്‍ക്കും നല്‍കിയിട്ടുണ്ട്. ജോലി ഭാരത്തിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മക്കളുടെ സ്‌ക്കൂളിലെ പിടിഎ യോഗങ്ങളില്‍ പങ്കെടുക്കുന്നിന്നെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
വളരെ അത്യാവശ്യമായ ഘട്ടങ്ങളില്‍ മാത്രമേ ഇത്തരം അവധികള്‍ക്ക് നിയന്ത്രണം പാടുള്ളുവെന്നും ഡിജിപി പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നുണ്ട്. നേരത്തേ പോലീസ് ഉദ്യോഗസ്ഥരുടെ ജന്മദിനത്തില്‍ നിര്‍ബന്ധിത അവധി നല്‍കാനുള്ള ഉത്തരവ് മൂന്നാര്‍ ഡിവൈഎസ്പി പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പിടിഎ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോലീസുകാര്‍ക്ക് അവധി നല്‍കണമെന്ന സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
Discussion about this post