പത്തനംത്തിട്ട: വിവാദമായ ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെ സന്നിധാനം വീണ്ടും വിവാദത്തിലേക്ക്. സന്നിധാനത്തെ മൂന്നു നിര്‍മാണങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ചതായി ആരോപണം ഉയരുന്നു. വനഭൂമി ദുരുപയോഗം ചെയ്താണോ നിര്‍മ്മാണങ്ങള്‍ എന്ന് പരിശോധിക്കുന്നതിന് കേന്ദ്ര ഉന്നതാധികാര സമിതി തീരുമാനിച്ചു. ഈ മാസം 25 നാണ് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇതിനായി ശബരിമല സന്ദര്‍ശിക്കുക.
ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര ഉന്നതാധികാര സമിതി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടിയിരുന്നു. പക്ഷേ അനധികൃത നിര്‍മാണങ്ങള്‍ എല്ലാം പ്രളയത്തില്‍ ഒലിച്ചു പോയെന്ന വിചിത്ര വാദമാണ് ബോര്‍ഡ് ഉന്നിയിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാന ചീഫ് കണ്‍സര്‍വേറ്റര്‍ വനഭൂമിയില്‍ അനധികൃത നിര്‍മാണം നടത്തിയെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.