കൊല്ലം: കൊല്ലം ചവറ കൊട്ടുകാട് തൈക്കാവിന് സമീപം ഗൃഹനാഥനെ ഭാര്യ സഹോദരന് വെട്ടിക്കൊന്നു. കൊട്ടുകാട് തൈക്കാവിന് സമീപം പിള്ള വീട്ടില്‍ മോഹനന് പിള്ളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മോഹനന് പിള്ളയുടെ ഭാര്യ സഹോദരന് ഗോപാലകൃഷ്ണനാണ് വെട്ടിയത്.
ഭാര്യാസഹോദരനായ ഗോപാലകൃഷ്ണ പിള്ളയുടെ കൊട്ടുകാടുള്ള വീട്ടിലായിരുന്നു കുറച്ചുദിവസങ്ങളായി മോഹനന്‍പിള്ളയും ഉഷാകുമാരിയും താമസം. രാവിലെ ഗോപാലകൃഷ്ണന് വഴക്കിട്ടതിനെ തുടര്‍ന്ന് ജോലിക്കുപോയ മോഹനന്‍പിള്ളയെ ഉഷാകുമാരി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് സൂചന.
വീട്ടിലെത്തിയ മോഹനനും ഗോപാലകൃഷ്ണനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഗോപാലകൃഷ്ണന് മോഹനന് പിള്ളയെ വെട്ടിവീഴ്ത്തുകയായിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post