എറണാകുളം: എറണാകുളത്ത് കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന ഏഴ് പെട്ടി പഴകിയ മീന്‍ പിടിച്ചെടുത്തു. അടുത്ത ദിവസങ്ങളിലെ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന മീനുകളാണ് കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. കച്ചവടത്തിനായി കൊണ്ടുവന്ന മീനാണ് കൂത്താട്ടുകുളത്തെ സ്വകാര്യ വ്യക്തിയുടെ തുറസായ പറമ്പില്‍ സൂക്ഷിച്ചിരുന്നത്.
സ്ഥലത്ത് ഏറെക്കാലമായി കച്ചവടം നടത്തുന്ന മൂവാറ്റുപുഴ സ്വദേശി ഷാനവാസ് കൊണ്ടുവന്നതാണിത്. ഐസിട്ട് സൂക്ഷിച്ചിരുന്ന മീന്‍ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. പിടിച്ചെടുത്ത മീനിന്റെ സാമ്പിളുകള്‍ ആരോഗ്യ വിഭാഗം ശേഖരിച്ചു. ഇതിന്റെ രാസപരിശോധനാ ഫലം വന്ന ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരികുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
അതേസമയം, വരും ദിവസങ്ങളില്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് നഗരസഭയുടെ തീരുമാനം.
Discussion about this post