ശ്രീഹരിക്കോട്ട: ‘എല്ലാവരും പുറത്തേക്കു നോക്കൂ, മനോഹരമായ ഒരു കാഴ്ച കാണാം’. ഇന്‍ഡിഗോയുടെ പൈലറ്റ് മൈക്കിലൂടെ പറഞ്ഞു. യാത്രക്കാര്‍ അമ്പരന്ന് നോക്കി. ആകാശത്തില്‍ ഒരു നീണ്ട വെള്ളിവര. നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയ്ക്കുള്ള യാത്രയില്‍ അവര്‍ കണ്ട ആ കാഴ്ച മറ്റൊന്നുമല്ല. ജിസാറ്റ്- 29ഉപഗ്രഹദൗത്യവുമായി പറന്നുയര്‍ന്ന ജിഎല്‍എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ യാത്രയായിരുന്നു അത്.
ശ്രീഹരിക്കോട്ടയ്ക്ക് സമീപം വിമാനം എത്തുന്നതിന് പത്ത് മിനിറ്റു മുമ്പായിരുന്നു ശ്രീഹരിക്കോട്ടയിലെ വിക്ഷേപണം. ശ്രീഹരിക്കോട്ടയുടെ മുകളിലൂടെ ഇന്നലെ പറന്ന ഇന്‍ഡിഗോ 6- 314 വിമാനത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യം ചെന്നൈ സ്വദേശിയായ സ്ഫടികയാണ് ഇന്നലെ ട്വിറ്ററില്‍ ഈ ചിത്രം ഇട്ടത്.
Flew over sriharikota 10 mins after the GSLV MK 3 launch. Couldn't have asked for a better vantage point! pic.twitter.com/yWm8Iw1Z4M
— Spad!ka (@spadjay) November 14, 2018
Discussion about this post