തിരുവനന്തപുരം: മുത്തൂറ്റ് വിഷയത്തില്‍ ശക്തമായ നിലപാടറിയിച്ച് ഭരണപരിഷ്കാരകമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്. മുത്തൂറ്റ് പൂട്ടിയാല്‍ ജനങ്ങള്‍ ആ പണം കേരളത്തിലെ മറ്റൊരു സ്ഥാപനത്തില്‍ നിക്ഷേപിച്ചുകൊള്ളും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും സംരംഭം തുടങ്ങും. അല്ലാതെ മുത്തൂറ്റ് ബാങ്കിനു പിന്നാലെ അവരും അന്യ സംസ്ഥാനങ്ങളിലേക്ക് പോവില്ലെന്നും വിഎസ് പറഞ്ഞു.
കൂടാതെ, മുത്തൂറ്റിനെ നാടുവിടാന്‍ അനുവദിക്കരുതെന്നും അവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Discussion about this post