തിരുവനന്തപുരം: തൃപ്തി ദേശായി ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളായ ചിലര്‍ കത്തയച്ചിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് തമാശ രൂപേണ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആരാണ് അവര്‍ എന്ന ചോദ്യത്തിന് തൃപ്തി ദേശായി എന്ന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി പറഞ്ഞപ്പോള്‍ ‘ആരാണ് അവര്‍. അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചീനോ’ എന്നായിരുന്നു പിണറായിയുടെ സ്വതസിദ്ധമായ ശൈലിയിലുള്ള ചോദ്യം.
നിങ്ങളല്ലേ അതൊക്കെ അന്വേഷിക്കേണ്ടത് അന്വേഷിക്കൂ.. എന്ന് കൂടി മാധ്യമപ്രവര്‍ത്തകരോട് പിണറായി പറഞ്ഞു. ‘സിഎമ്മിനോട് സംരക്ഷണം ആവശ്യപ്പെട്ട് കത്തയച്ചു എന്നാണ് അവര്‍ പറയുന്നത്’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതൊക്കെ സാധാരണ നിലയ്ക്ക് ആവശ്യമായ നടപടിയെടുക്കുമല്ലോ എന്നായിരുന്നു പിണറായിയുടെ മറുപടി.
ശബരിമല ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ആരാധനാലയമാണെന്നും അവിടെ സംഘര്‍ഷമുണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post