തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിനെ സര്‍ക്കാര്‍ ബഹിഷ്‌കരിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാത്ത മുത്തൂറ്റിലെ തൊഴിലാളി വിരുദ്ധതയെ സര്‍ക്കാര്‍ ശക്തമായി നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുത്തൂറ്റ് ഗ്രൂപ്പിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പ്രത്യേക സംഘം അന്വേഷിക്കണം. മുത്തൂറ്റ് സ്ഥാപനങ്ങള്‍ പൂട്ടിയാലും മറ്റ് സ്ഥാപനങ്ങള്‍ കേരളം വിടില്ലെന്നും വിഎസ് ആവശ്യപ്പെട്ടു