കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണം പോയ സംഭവത്തില്‍ ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. കപ്പല്‍ നിര്‍മ്മാണ ശാലയില്‍ എത്തിയ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഉന്നതതല യോഗം വിളിച്ചത്.
അതേസമയം കവര്‍ച്ച നടന്നുവെന്ന് പറയുന്ന ദിവസങ്ങളില്‍ കൊച്ചിയില്‍ ഉണ്ടായിരുന്ന വിദേശികളുടെ വിവരങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. ഹാര്‍ഡ് ഡിസ്‌ക്കുകള്‍ കപ്പലില്‍ നിന്ന് മോഷണം പോയത് അതീവ ഗുരുതര സുരക്ഷാ വീഴ്ചയെന്നാണ് വിലയിരുത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി റോയുടെയും ഇന്റലിജന്‍സ് ബ്യുറോയുടെയും നാവികസേനാ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
മോഷണം പോയ ഹാര്‍ഡ് ഡിസ്‌ക്കില്‍ കപ്പലിന്റെ രൂപരേഖയടക്കം തന്ത്രപ്രധാന വിവരങ്ങളാണ് ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post