തൃശൂര്‍: ആറു പേര് ചേര്‍ന്നെടുത്ത ലോട്ടറി ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബംപര്‍ 12കോടി രൂപ സമ്മാനം അടിച്ചത്. വിജയികള്‍ ഒരുകൂട്ടം ജ്വല്ലറി ജീവനക്കാരായിരുന്നു. എന്നാല്‍ ഒന്നാം സമ്മാനം മാത്രമല്ല മൂന്നാം സമ്മാനവും അടിച്ചത് ഒരുകൂട്ടം ജ്വല്ലറി ജീവനക്കാര്‍ക്കാണ്.
19 ജ്വല്ലറി ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് മൂന്നാം സമ്മാനം അടിച്ചത്. 10ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്. തൃശൂര്‍ ജോയ് ആലുക്കാസ് ഹെഡ് ഓഫീസില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍.
അങ്കമാലിയില്‍ നിന്നും എടുത്ത ടിക്കറ്റിനാണ് ഭാഗ്യം തേടിയെത്തിയത്. തൃശൂര്‍, ഇരിങ്ങാലക്കുട, അങ്കമാലി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മൂന്നാംസമ്മാനം പങ്കുവെച്ചത്. നേരത്തെയും ഇവര്‍ ഒരുമിച്ച് ടിക്കറ്റ് എടുത്തിട്ടുണ്ട്.
Discussion about this post