കോഴിക്കോട്: കള്ളനോട്ടടി കേസില്‍ നേരത്തെ അറസ്റ്റിലായ കൊടുങ്ങല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ രാകേഷ് സമാന കേസില്‍ വീണ്ടും അറസ്റ്റില്‍. ഇത്തവണ ലക്ഷങ്ങളുടെ കള്ളനോട്ടാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം സ്വദേശിയാണ് ഏരാശേരി രാകേഷ്. ഇയാളുടെ കൂടെയുള്ള മലപ്പുറം സ്വദേശി സുനീര്‍ അലിയും അറസ്റ്റിലായതായി പോലീസ് പറയുന്നു.
കോഴിക്കോട് ഓമശേരിയില്‍ വെച്ചാണ് ഇവരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റും ബിജെപി ബൂത്ത് പ്രസിഡന്റുമായിരുന്നു രാകേഷ്. നോട്ട് നിരോധന സമയത്താണ് രാകേഷ് കള്ളനോട്ടടി കേസില്‍ അറസ്റ്റിലായത്.
അന്ന് ഇരുനില വീടിന്റെ മുകളിലെ നിലയിലെ മുറിയിലായിരുന്നു ലാപ്‌ടോപ്പും സ്‌കാനറും ആധുനിക രീതിയിലുള്ള കളര്‍ പ്രിന്ററും സജ്ജീകരിച്ചിരുന്നത്. കള്ളനോട്ടുകള്‍ എ ഫോര്‍ പേപ്പറില്‍ പ്രിന്റ് ചെയ്ത നിലയിലായിരുന്നു പിടിച്ചെടുത്തത്. പിടിച്ചെടുത്തവയില്‍ 1,37,590 രൂപയുടെ വ്യാജ നോട്ടുകളാണ് അന്ന് പിടിച്ചെടുത്തിരുന്നത്.
Discussion about this post