മരട്: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെതിരേ പ്രതിഷേധമറിയിച്ച് അമേരിക്കന്‍ മലയാളികള്‍. ഇവിടെ വിവിധ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ വാസസ്ഥലങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളവരാണ് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ പ്രതിഷേധമറിയിച്ചത്. ‘ഫൊക്കാന’ വഴിയും മറ്റു ബന്ധങ്ങള്‍ ഉപയോഗിച്ചും ഇന്ത്യയിലെ തങ്ങളുടെ നിക്ഷേപമായ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് ഒഴിവാക്കാന്‍ വഴികള്‍ കണ്ടെത്തുകയാണ്.
ഞായറാഴ്ച അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നേരിട്ട് കണ്ട് സംസാരിക്കാനും നിവേദനം നല്‍കാനുമാണ് നീക്കം. അമേരിക്കന്‍ പൗരത്വമുള്ള ഫ്ളാറ്റുടമകള്‍ ഫൊക്കാന വഴിയും മറ്റും ഉദ്യോഗസ്ഥ-ഭരണ തലങ്ങളിലെ ഇടപെടലുകള്‍ക്കായാണ് തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ഫ്ളാറ്റുകള്‍ പൊളിക്കുന്നത് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് മരട് ‘ഹോളിഫെയ്ത്ത് -എച്ച് ടു ഒ’ റെസിഡന്‍സ് അസോസിയേഷന് അംഗങ്ങള്‍ കഴിഞ്ഞദിവസം ന്യൂ ജഴ്സിയില്‍ അടിയന്തരയോഗം ചേര്‍ന്നിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇ-മെയിലും കത്തും അയച്ചതായും അസോസിയേഷന് അംഗവും മരടിലെ ഫ്ളാറ്റുകളിലൊന്നിന്റെ ഉടമയുമായ ലിനു തോമസ് പറഞ്ഞു.
Discussion about this post