തിരുവനന്തപുരം: കേരള പോലീസില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ക്രൈംബ്രാഞ്ച് ഡിഐജി ഹര്‍ഷിത അത്തല്ലൂരിയെ തിരുവനന്തപുരം അഡീഷണല്‍ കമ്മിഷണറായി നിയമിച്ചു.
നീണ്ട അവധിക്ക് ശേഷം തിരിച്ചെത്തിയ ആര്‍ നിശാന്തിനിയെ കൊല്ലത്തു നിന്നും പോലീസ് ആസ്ഥാനത്ത് എസ്പിയായി നിയമിച്ചു. കൊല്ലം ക്രൈംബ്രാഞ്ച് എസിപി ബി അശോകിനെ തിരുവനന്തപുരം റൂറല്‍ എസ്പിയായും ഈ ചുമതല വഹിച്ചിരുന്ന പികെ മധുവിനെ കൊല്ലം കമ്മിഷണറായും മാറ്റി നിയമിച്ചിട്ടുണ്ട്.
Discussion about this post