കോട്ടയം: പാലായില്‍ ഇനി നിശബ്ദ പ്രചാരണം. ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം സമാപിച്ചു. മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികള്‍ക്ക് ഒപ്പം പാലാ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവസാനഘട്ട പ്രചാരണങ്ങളില്‍ പങ്കുചേര്‍ന്നു.
ശ്രീനാരായണ സമാധി കണക്കിലെടുത്താണ് നാളെ അവസാനിക്കേണ്ടിയിരുന്ന പരസ്യപ്രചാരണം ഒരു ദിവസം മുന്‍പ് അവസാനിപ്പിച്ചത്. കലാശക്കൊട്ടിന് ഊര്‍ജം പകരാന്‍ മുന്നണി നേതാക്കള്‍ എല്ലാം പാലായില്‍ എത്തി. ഇനിയുള്ള രണ്ട് ദിവസം പാര്‍ട്ടികള്‍ക്ക് നിശബ്ദ പ്രചാരണത്തിന്റെ ദിനങ്ങളാണ്. തിങ്കളാഴ്ചയാണ് പാലായില്‍ പോളിങ്. വെള്ളിയാഴ്ച ഫലപ്രഖ്യാപനമുണ്ടാകും.
മുഖ്യമന്ത്രി, ഉമ്മന്‍ ചാണ്ടി, ബിജെപി സംസ്ഥാന നേതാക്കള്‍ തുടങ്ങിയവരെല്ലാവരും മണ്ഡലത്തില്‍ സജീവമാണ്.
Discussion about this post