ന്യൂഡല്‍ഹി: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രത്തോട് 2101.9 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയിലെത്തിയ കേന്ദ്രസംഘത്തോടാണ് സംസ്ഥാനം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്.
നിലവില്‍ 2101.9 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിനേക്കാള്‍ പതിന്മടങ്ങാണ് യഥാര്‍ത്ഥ നഷ്ടമെന്നും കേരളം വ്യക്തമാക്കി. അടുത്തടുത്ത വര്‍ഷങ്ങളില്‍ പ്രളയം ബാധിച്ചതിനാല്‍ കേരളത്തിന് പ്രത്യേകപരിഗണന നല്‍കണണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളില്‍ രണ്ട് സംഘമായി തിരിഞ്ഞായിരുന്നു സന്ദര്‍ശനം. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീ. ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്. മൂന്ന് മാസത്തിനുളളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കേന്ദ്രസംഘം അറിയിച്ചു.
Discussion about this post