കോട്ടയം: ജോസ് കെ മാണി വിഭാഗം നേതാവും പാലാ നഗരസഭ വൈസ് ചെയര്‍മാനുമായ കുര്യാക്കോസ് പടവന്, പിജെ ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നു. പാര്‍ട്ടിയില്‍ നിന്നും തന്നെ ഒതുക്കാന്‍ ജോസ് കെ മാണി ശ്രമിച്ചെന്നാരോപിച്ചാണ് പടവന്റെ മാറ്റം. പാലാ ഉപതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കുര്യാക്കോസ് പടവന്റെ മാറ്റം ജോസ് കെ മാണി പക്ഷത്തിന് കനത്ത തിരിച്ചടിയാണ് വരുത്തിയിരിക്കുന്നത്.
മാണി സാര്‍ നിര്യാതനായ ശേഷം അദ്ദേഹത്തിന്റെ ചുമതല വഹിക്കുന്നത് വര്‍ക്കിംഗ് ചെയര്‍മാനായ പിജെ ജോസഫാണ്. ജോസഫിന്റെ നിലപാടാണ് ശരിയെന്ന് കുര്യാക്കോസ് പടവന് പറഞ്ഞു. പിജെ ജോസഫ് ആവശ്യപ്പെട്ടാല്‍ വൈസ് ചെയര്മാന് സ്ഥാനം രാജിവെക്കുമെന്നും കുര്യാക്കോസ് പടവന് പറഞ്ഞു.
യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നില്ക്കുന്ന എല്ലാവരേയും താന്‍ അംഗീകരിക്കുമെന്നും കുര്യാക്കോസ് പടവന് കൂട്ടിച്ചേര്‍ത്തു. കുറച്ച് കാലമായി കുര്യാക്കോസ് പടവന്, ജോസ് കെ മാണിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു.
Discussion about this post