തിരുവനന്തപുരം: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സുപ്രീംകോടതി വിധിക്കനുസരിച്ചായിരിക്കും കാര്യങ്ങള്‍ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. കോടതി ആവശ്യപ്പെട്ടാല്‍ സുപ്രീം കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം
അതെസമയം മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി നല്‍കിയിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും. സെപ്റ്റംബര്‍ 23 നാണ് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കുക. അതിനു മുന്‍പ് ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. 23 ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.
ഫ്ളാറ്റ് പൊളിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഫ്ലാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. സര്‍വ്വകക്ഷിയോഗത്തിലും ഫ്ളാറ്റുടമകള്‍ക്ക് അനുകൂലമായ നിലപാടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചത്. എന്നാല്‍ സുപ്രീം കോടതി വിധി മറികടക്കുക എങ്ങനെയെന്ന് വ്യക്തമല്ല. അതേസമയം, ഫ്ളാറ്റൊഴിയണമെന്ന നഗരസഭയുടെ ഉത്തരവിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Discussion about this post