കണ്ണൂര്‍: ചെറുപുഴയില്‍ കെട്ടിടം കരാറുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍
കോണ്‍ഗ്രസ് നേതാക്കളായ കെ കരുണാകരന് ട്രസ്റ്റ് ഭാരവാഹികളെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസില്‍ വെച്ചാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുക.
നേരത്തെ നടത്തിയ അന്വേഷണത്തില്‍ കെട്ടിടനിര്‍മ്മാണത്തിന്റെ പണം കരാറുകാരന് ട്രസ്റ്റ് ഭാരവാഹികള്‍ നല്‍കിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. കുറ്റക്കാരായ ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും സമിതിയംഗങ്ങള്‍ അറിയിക്കുകയുണ്ടായി. കെ കരുണാകരന്റെ പേരില്‍ സ്ഥാപനങ്ങളോ ട്രസ്റ്റോ തുടങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ മുരളിധരനും പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ കരുണാകരന്റെ കുടുംബത്തിന് പങ്കില്ലെന്നും മുരളിധരന് പറഞ്ഞിരുന്നു. ജോയിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുരളിധരന്റെ പ്രതികരണം.
ചെറുപുഴ സ്വദേശി ജോയിയെ സെപ്തംബര്‍ ആറാം തിയ്യതിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല് അന്വേഷണം നടത്തവേയാണ് കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കെ. കരുണാകരന് മെമ്മോറിയല്‍ ആശുപത്രിക്കെട്ടിടം നിര്‍മിച്ച വകയില്‍ ഒരു കോടിയലധികം രൂപയാണ് ജോയിക്കു ലഭിക്കാനുള്ളതെന്നു ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഈ കെട്ടിടത്തിന് മുകളില്‍ വെച്ചാണ് ആത്മഹത്യ ചെയ്ത നിലയില്‍ ജോയിയെ കണ്ടെത്തിയത്.
Discussion about this post