തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയെത്തുമെന്ന് മുന്നറിയിപ്പ്. 22 മുതല്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണ് 42 ശതമാനം. രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയിലാണ് 38 ശതമാനം. പാലക്കാട് മലമ്പുഴയില്‍ കഴിഞ്ഞദിവസം 6.7 സെന്റീമീറ്റര്‍ മഴപെയ്തു. ശക്തമായ മഴ പെയ്തിട്ടും കേരളതീരത്തിനടുത്ത് അറബിക്കടലില്‍ പതിവില്‍ കവിഞ്ഞ ചൂടു തുടരുകയാണ്. ഇടവപ്പാതിയുടെ പകുതിയോടെ തണുത്തു തുടങ്ങാറുള്ള കടല്‍ ഇത്തവണ പെരുമഴക്കാലത്തും അളവില്‍ കവിഞ്ഞ ചൂടിലായിരുന്നു.