തൃശ്ശൂരില്‍ ഭക്ഷണവും വെള്ളവും നല്‍കാതെ പട്ടിണിക്കിട്ടു കൊന്ന നായയ്ക്ക് പേവിഷബാധ; ഉടമയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു

കേരളവര്‍മ്മ കോളേജിനു സമീപം കാനാട്ടുകര പ്രശാന്തി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നെടുപുഴ തയ്യില്‍ വീട്ടില്‍ ബിസിലിയുടെ വീട്ടിലാണ് ദാരുണ സംഭവം നടന്നത്

തൃശ്ശൂര്‍: തൃശ്ശൂരില്‍ വെള്ളവും ഭക്ഷണവും നല്‍കാതെ രണ്ടാഴ്ചയോളം വീട്ടില്‍ പൂട്ടിയിട്ട് അവശനിലയില്‍ ചത്ത നായയ്ക്ക് പേവിഷബാധയുണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കേരളവര്‍മ്മ കോളേജിനു സമീപം കാനാട്ടുകര പ്രശാന്തി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നെടുപുഴ തയ്യില്‍ വീട്ടില്‍ ബിസിലിയുടെ വീട്ടിലാണ് ദാരുണ സംഭവം നടന്നത്.

ഷിറ്റ്‌സു എന്ന ജപ്പാന്‍ ഇനത്തില്‍പ്പെട്ടതാണ് നായ. ഉടമ മുറിയില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച നിര്‍ത്താതെ കരയുന്ന നായയുടെ നിലവിളി കേട്ട ചിലര്‍ വിവരമറിയിച്ചതനുസരിച്ചാണ് വീട്ടില്‍ മൃഗസ്നേഹികള്‍ എത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് അവര്‍ നായെ ആശുപത്രിയില്‍ എത്തിക്കാനൊരുങ്ങുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുന്നേ അവശനിലയിലായിരുന്ന നായ മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലാസില്‍ പരാതി പെടുകയായിരുന്നു.

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം കൂടുതല്‍ അന്വേഷണം നടത്താമെന്ന നിലപാടിലായിരുന്നു പോലീസിന്. അതേസമയം നായയെ രക്ഷിക്കാനെത്തിയ മൃഗസ്‌നേഹികള്‍ എത്തിയപ്പോള്‍ വീട്ടുടമ നായയെ കൊണ്ടുപോകാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് പോലീസെത്തിയാണ് നായയെ പുറത്തെടുത്തത്. സംഭവശേഷം ബിസിലിയെ കാണാനില്ലെന്ന് പോലീസ് പറയുന്നു. ഇവരെ കണ്ടെത്താനായി അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന്

വീട്ടുടമ ബിസിലിക്കെതിരെ (40) മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് വെസ്റ്റ് പോലീസ് കേസെടുത്തത്. വ്യാഴാഴ്ച മണ്ണുത്തി വെറ്ററിനറി കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു നായയുടെ പോസ്റ്റ്‌മോര്‍ട്ടം. ഭക്ഷണവും വെള്ളവും നല്‍കാത്തതിനാല്‍ നായയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

Exit mobile version