കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ എയ്ഡഡ് സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ സ്കൂളില്‍വെച്ച് മദ്യപിച്ച് തലകറങ്ങി വീണു. ബോധം നഷ്ടപ്പെട്ട കുട്ടികളെ ഗവണ്മെന്റ് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. അതേസമയം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന പേരിലാണ് ചികിത്സ തേടിയത്.
വീട്ടില്‍ രക്ഷിതാവ് സൂക്ഷിച്ച മദ്യമാണ് 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂളില്‍ കൊണ്ടുവന്നത്. ശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് മദ്യപിച്ചു. ഒപ്പം രണ്ട് സഹപാഠികളെയും കൂടെ കൂട്ടുകയായിരുന്നു. മൂന്നു പേരും ചേര്‍ന്നു മദ്യപിച്ചു. എന്നാല്‍ ഇതില്‍ രണ്ട് പേര്‍ക്ക് തലചുറ്റുന്നുവെന്ന് പറഞ്ഞ് ബാത്ത് റൂമിലേയ്ക്ക് ഓടുകയായിരുന്നു. ശേഷം ഇരുവരും അവിടെ തല ചുറ്റി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ വിദ്യാര്‍ത്ഥിനി അധ്യാപകരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. രക്ഷിതാക്കളെയും വിവരമറിയിച്ചു. നിരീക്ഷണത്തിനുശേഷം വൈകീട്ടോടെ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി. സ്കൂള്‍ അധികൃതര്‍ക്കോ രക്ഷിതാക്കള്‍ക്കോ പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് നടപടിയുണ്ടായില്ല.
Discussion about this post