മലപ്പുറം: ഗ്രാമീണ ബാങ്കില്‍ കവര്‍ച്ചാശ്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കാവനൂര്‍ ചെമ്പനിക്കുന്നത് മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. അരീക്കോട് ഗ്രാമീണ ബാങ്കിലാണ് മോഷണശ്രമം നടത്തിയത്. ഓണാവധിയായതിനാല്‍ തുടര്‍ച്ചയായി ബാങ്ക് അവധിയായിരുന്നു. ഈ സമയത്താണ് ബാങ്കിന്റെ പുറക് വശത്തെ ചില്ല് പൊട്ടിച്ച് വെല്‍ഡിങ്ങ് മെഷിനുപയോഗിച്ച് കമ്പി മുറിച്ചാണ് മോഷണ ശ്രമം നടത്തിയത്.
അതേസമയം പുറത്ത് ആളുകളുടെ ശബ്ദം കേട്ടതോടെ പ്രതി മാറി നിന്നത് തൊട്ടടുത്ത ടെക്സ്റ്റയില്‍ കടയുടെ സിസിടിവിക്ക് മുന്നിലായിരുന്നു. കാര്യം മനസിലായ ഇയാള്‍ പിറ്റേന്ന് രാവിലെ കടയിലെത്തി താന്‍ വെള്ളമടിച്ചത് സിസിടിവിയില്‍ കുടുങ്ങിയന്നും നാട്ടുകാരറിഞ്ഞാല്‍ മോശമാണന്നും പറഞ്ഞ് ദൃശ്യം മായ്ച്ച് കളഞ്ഞതായി പോലീസ് പറയുന്നു.
പക്ഷേ പ്രതി വന്നതും പോയതും പതിഞ്ഞ മറ്റൊരു സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ പിടിയിലായത്. ബാങ്ക് അവധി കഴിഞ്ഞ് തുറന്ന സമയത്താണ് ബാങ്കിന്റെ ജനല്‍ തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കാര്യം ബാങ്ക് അധികൃതര്‍ അറിയുന്നത്. സംഭവത്തില്‍ ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Discussion about this post