കണ്ണൂര്‍: സര്‍വകലാശാല പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് ചോദ്യ പേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക. കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ക്യാമ്പസില്‍ നടന്ന മലയാളം പരീക്ഷയ്ക്കിടെയാണ് ഗുരുതര വീഴ്ച. ബിഎ എല്‍എല്‍ബി അഞ്ചാം സെമസ്റ്റര്‍ മലയാളം പരീക്ഷക്കാണ് ഉത്തരസൂചിക നല്‍കിയത്.
അതേസമയം, പരീക്ഷ റദ്ദ് ചെയ്‌തെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും സര്‍വ്വകലാശാല അറിയിച്ചു. റദ്ദ് ചെയ്ത പരീക്ഷ ഈ മാസം 30ന് നടത്തും.
മൂല്യനിര്‍ണയ സമയത്ത് അധ്യാപകര്‍ക്ക് നല്‍കേണ്ട ഉത്തര സൂചികകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പറിന് പകരം വിതരണം ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് അധികൃതര്‍ അബദ്ധം തിരിച്ചറിഞ്ഞത്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ പാലയാട് ക്യാമ്പസില്‍ മാത്രമാണ് ബിഎ എല്‍എല്‍ബി കോഴ്‌സുള്ളത്. 52 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതാനുണ്ടായിരുന്നത്. പ്രിന്റിംഗ് സമയത്ത് ചോദ്യ പേപ്പറിന്റെയും ഉത്തരസൂചികകളുടെയും കവര്‍ മാറി പോയതാണ് കാരണമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു.
Discussion about this post