തിരുവനന്തപുരം: ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവുമായി എറണാകുളം ലിസി ആശുപത്രിയിലേക്ക് ആംബുലന്‍സ് വരുന്നു. തമിഴ്‌നാട് നാഗര്‍കോവിലിലെ ജയശേഖരന്‍ ആശുപത്രിയില്‍ പിറന്ന രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായാണ് ആംബുലന്‍സ് കൊച്ചിയിലേക്ക് വരുന്നത്.
അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന ശിശുവിന്റെ ഹൃദയത്തിന് തകരാര്‍ കണ്ടെത്തിയതിനാല്‍ അടിയന്തരമായി ലിസ്സി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
ഉച്ചയ്ക്ക് മൂന്നരയോടെ നാഗര്‍കോവിലില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് രാത്രി ഒന്‍പത് മണിക്ക് മുന്‍പായി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാനാണ് ശ്രമം.
ആംബുലന്‍സ് നമ്പര്‍ KL 02 BD 8296
കോണ്‍ടാക്ട് നമ്പര്‍: 9600 847 762