തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം. പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് സമരം. കെജിഎംഒഎയുടെ നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് ഒപി പ്രവര്‍ത്തിക്കില്ലെന്നും കാഷ്വാലിറ്റി ലിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു. ഐഎംഎയുടെ നേതൃത്വത്തില്‍ രണ്ടു മണിക്കൂര്‍ ഒപി ബഹിഷ്കരിക്കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളേയും സമരം ബാധിക്കും. രണ്ടു ദിവസം മുമ്പും സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ ഒപി ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു. വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു സൂചന സമരം.
Discussion about this post