പാലക്കാട്: അട്ടപ്പാടിയില്‍ കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം നശിപ്പിച്ചു.
എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
ഗോട്ടിയാര്‍ കണ്ടിയിലെ കുറുക്കത്തി കല്ല് വനമേഖലയിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്.
ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് എഴുപത് തടങ്ങളിലായി വളര്‍ത്തിയ ഉദ്ദേശം രണ്ടു മാസം പ്രായമായ 420 കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്. ഇവിടെ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. പ്രദേശത്ത് കൃഷിക്ക് വേണ്ടി തയ്യാറാക്കിയ കഞ്ചാവ് നഴ്‌സറിയും എക്‌സൈസ് സംഘം നശിപ്പിച്ചിട്ടുണ്ട്.