ആലപ്പുഴ: സ്ഥിരമായി മോഷണം നടത്തുന്ന പ്രതികള്‍ പോലീസ് പിടിയില്‍. ആലപ്പുഴ പോലീസാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പൂഞ്ഞാര്‍ സ്വദേശി സുനില്‍ കെഎസ്, ഭരണങ്ങാനം സ്വദേശി അഭിലാഷ് വിടി, തെക്കേക്കര സ്വദേശി രമേശന് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 60 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ബൈക്കുകളില്‍ എത്തി മാല പൊട്ടിച്ച് കടന്ന് കളയുന്നത് ഇവരുടെ സ്ഥിരം പണിയാണ്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് ഇവര്‍ മോഷണം നടത്തിയത്.
‘ഓപ്പറേഷന് മുണ്ടന്‍സ് ഹണ്ട്’എന്ന പേരില്‍ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയതെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെഎം ടോമി പറഞ്ഞു. മുണ്ട് ഉടുത്താണ് പ്രതികള്‍ മോഷണത്തിനായി ബൈക്കുകളില്‍ സഞ്ചരിക്കുന്നത്.
Discussion about this post