തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ മില്‍മ പാല്‍ വില പ്രാബല്യത്തില്‍. ലിറ്ററിന് നാല് രൂപയാണ് വര്‍ധിച്ചത്. ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി മറികടക്കാനാണ് പാല്‍ വില വര്‍ധിപ്പിച്ചതെന്ന് മില്‍മ അധികൃതര്‍ പറയുന്നു.
കൊഴുപ്പു കുറഞ്ഞ സ്മാര്‍ട്ട് ഡബിള്‍ ടോണ്ഡ് പാല് ലിറ്ററിന് അഞ്ച് രൂപയാണ് വര്‍ധിക്കുക. 39ല്‍ നിന്ന് 44 രൂപയായാണ് വര്‍ധന. മില്‍മ ടോണ്ഡ് മില്‍ക്കിന് 40ല്‍ നിന്ന് 44 ആയും ടോണ്ഡ് മില്‍ക്കിന് (ഹോമോജിനൈസ്ഡ്) 42ല്‍ നിന്ന് 46 ആയും വില വര്‍ധിച്ചു.
പ്രൈഡ് മില്‍ക്കിന് 44ല്‍ നിന്ന് 48 ആയും റിച്ച് സ്റ്റാന്‍ഡേഡൈസ്ഡ് മില്‍ക്കിന് 44ല്‍ നിന്ന് 48 രൂപയുമാണ് വര്‍ധിപ്പിച്ചത്. ക്ഷീര കര്‍ഷകര്‍ക്ക് വര്‍ധിപ്പിച്ച വിലയില്‍ 3.35 രൂപ ലഭിക്കും. 16 പൈസ ക്ഷീര സംഘങ്ങള്‍ക്കും 32 പൈസ ഏജന്റുമാര്‍ക്കും നല്‍കും.
മൂന്ന് പൈസ ക്ഷീര കര്‍ഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകള്‍ക്കും നല്‍കും. ഒരു പൈസ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനും മൂന്ന് പൈസ കാറ്റില്‍ ഫീഡ് പ്രൈസ് ഇന്റര്‍വെന്‍ഷന്‍ ഫണ്ടിലേക്കും നല്കും. പുതിയ വില പായ്ക്കറ്റുകളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രേഖപ്പെടുത്തും.