ആലപ്പുഴ: കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള തിരുവോണം ബംബര്‍ നറുക്കെടുത്തു. ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി അടിച്ചതെന്നാണ് വിവരം. ഇനി ആ ഭാഗ്യവാനെ അല്ലെങ്കില്‍ ഭാഗ്യവതിയെയാണ് കണ്ടെത്തേണ്ടത്. മഹാഭാഗ്യവാന് ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി കൈയ്യില്‍ കിട്ടുമെന്നാണ് വിവരം.
രണ്ടാം സമ്മാനം ടിഎ 514401 എന്ന ടിക്കറ്റിനാണ് സമ്മാനമായ അഞ്ച് കോടി രൂപ ലഭിക്കുക. 46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അവ മുഴുവന്‍ ഏജന്റുമാര്‍ക്ക് വിറ്റുപോയി. ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 10 ശതമാനം കമ്മീഷനായ 1.20 കോടിയും ലഭിക്കും. 30 ശതമാനമാണ് ആദായനികുതി. 10 സീരീസുകളിലായാണ് ടിക്കറ്റുകളുള്ളത്. ഒന്നാംസമ്മാനം കിട്ടാത്ത അതേ നമ്പറുള്ള മറ്റു സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേര്‍ക്ക് അഞ്ചുലക്ഷം വീതമാണ് സമാശ്വാസ സമ്മാനം. 10 പേര്‍ക്ക് 50 ലക്ഷംവീതം രണ്ടാംസമ്മാനം. മൂന്നാംസമ്മാനമായ 10 ലക്ഷംരൂപ 20 പേര്‍ക്കുണ്ട്.
ഓരോ സീരീസിലെയും രണ്ടുപേര്‍ക്കു വീതമാണ് ഈ സമ്മാനം ലഭിക്കുക. അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനം. 180 പേര്‍ക്ക് ഒരുലക്ഷംവീതം. അഞ്ചാംസമ്മാനം 5000 രൂപ 16,000 പേര്‍ക്ക് ലഭിക്കും. ബുധനാഴ്ച ഉച്ചവരെ 45,57,470 ടിക്കറ്റുകളാണ് വിറ്റത്. രേഖകള്‍ കൃത്യമാണെങ്കില്‍ ഒരുമാസത്തിനകം ഭാഗ്യസമ്മാനം ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുമെന്നാണ് വിവരം.
Discussion about this post