ഇന്ത്യയിലെ രണ്ടാമത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയമായി നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍; തിളങ്ങിയത് കെട്ടിലും മട്ടിലും, കൂടാതെ പഠന നിലവാരത്തിലും

ഇഡബ്ല്യു ഇന്ത്യ സ്‌കൂള്‍ റാങ്ക് പട്ടികയിലാണ് നടക്കാവ് സ്‌കൂള്‍ ഇടംനേടിയത്.

കോഴിക്കോട്: രാജ്യത്തെ രണ്ടാമത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയം എന്ന പദവി സ്വന്തമാക്കി കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍. കെട്ടിലും മട്ടിലും മാത്രമല്ല സ്‌കൂള്‍ തിളങ്ങിയത്, പഠന നിലവാരത്തില്‍ കൂടിയാണ്. ഇഡബ്ല്യു ഇന്ത്യ സ്‌കൂള്‍ റാങ്ക് പട്ടികയിലാണ് നടക്കാവ് സ്‌കൂള്‍ ഇടംനേടിയത്.

2013ലാണ് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ നവീകരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌കൂള്‍ സര്‍വേ ആണ് ഇഡബ്ല്യു ഇന്ത്യ സ്‌കൂള്‍ റാങ്കിങ്. അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം, കായിക വിദ്യാഭ്യാസം, നേതൃ പാടവം എന്നിവയില്‍ സ്‌കൂള്‍ ഒരുപടി മുന്‍പില്‍ തന്നെയാണ്. അടുത്തിടെ തുടങ്ങിയ ലാബുകളുടെ ഉദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് നിര്‍വ്വഹിച്ചത്.

എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ ഇടപെടലില്‍ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനാണ് നവീകരണത്തിനുള്ള പണം അനുവദിച്ചത്. പ്രിസം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു നവീകരണം. പദ്ധതിയില്‍ വിജയം കണ്ട സാഹചര്യത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മറ്റു സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയും സര്‍ക്കാര്‍ ആലോചനയില്‍ ഉണ്ട്.

Exit mobile version