മലപ്പുറം; മണല്‍മാഫിയയില്‍ നിന്നും പോലീസ് കൈക്കൂലി വാങ്ങുന്നതിന്റെ നിര്‍ണായക തെളിവ് പുറത്ത്. മലപ്പുറം മമ്പാട് മണല്‍മാഫിയയില്‍ നിന്നും പോലീസ് കൈക്കൂലി വാങ്ങിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. എന്നാല്‍ പോലീസ് സഞ്ചരിച്ച സ്വകാര്യ ബൈക്കില്‍ മണല്‍ലോറി ഇടിച്ചതിന്റെ നഷ്ടപരിഹാരമെന്ന നിലയിലാണ് പണം വാങ്ങിയതെന്നാണ് പോലീസിന്റെ വാദം.
അനധികൃതമായ കടത്തുന്ന മണല്‍ക്കടത്ത് തടയാനെത്തിയ പോലീസ് സംഘമാണ് 40,000 രൂപ മണല്‍മാഫിയയില്‍ നിന്നും കൈപ്പറ്റിയത്. എന്നാല്‍ പണം പോലീസ് വാഹനത്തില്‍ ഇടിച്ചതിന്റെ നഷ്ടപരിഹാരമെന്ന നിലയിലാണ് വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നത്.
സംഭവം വിവാദമായതോടെ മണല്മാഫിയയില്നിന്ന് പണം വാങ്ങിയ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്. നിലമ്പൂര്‍ എആര്‍. ക്യാംപിലെ മനു പ്രസാദ്, ഹരീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. മണല്‍മാഫിയയെ പിടിക്കാന്‍ പോാലീസുകാര്‍ പോയത് സ്വന്തം ബൈക്കിലാണ്
Discussion about this post