തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതിനെതിരെ ആരോപണവുമായി റെയില്‍വെ.ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും റെയില്‍വെ കുറ്റപ്പെടുത്തി. ഇപ്പോഴുള്ള സ്ഥിതിയില്‍ ട്രെയിനുകളുടെ വൈകിയോട്ടം ഒഴിവാക്കലും, പുതിയ സര്‍വ്വീസുകളും പ്രായോഗികമല്ലെന്നും എംപിമാരുടെ യോഗത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അറിയിച്ചു.
കോട്ടയം വഴിയുള്ള റെയില്‍വെ പാതയില്‍ 18.54 കിലോമീറ്ററാണ് ഇനിയും ഇരിട്ടിപ്പിക്കാനുള്ളത് 4.3 ഹെക്ടര്‍ ഭൂമി ഇനിയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിട്ടില്ല. ഉന്നത തലത്തില്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. കഴിഞ്ഞ വര്‍ഷം മെയില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാമെന്ന് കേരളം ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ നടപ്പായില്ല.
ഈ സ്ഥിതി തുടര്‍ന്നാല്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാന്‍ ഇനിയും കാലതാമസം എടുക്കും. ആലപ്പുഴ വഴിയുള്ള പാതയില്‍ അമ്പലപ്പുഴക്കും എറണാകുളത്തിനുമിടയില്‍ പാത ഇരട്ടിപ്പിക്കല്‍ അനിശ്ചിതത്വത്തിലാണ്. ചെലവിന്റെ പകുതി വഹിക്കാന്‍ സമ്മതമല്ലെന്ന് കേരളം അറിയിച്ചതുകൊണ്ടാണിതെന്നും എംപിമാരുടെ യോഗത്തില്‍ ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ അറിയച്ചു. ഗുരുവായൂര്‍ തിരുനാവായ പാതക്ക് പൊതുജനങ്ങളുടെ എതിര്‍പ്പ് മൂലം സര്‍വ്വേ നടത്താന്‍ പോലും കഴിയുന്നില്ല.
Discussion about this post