തിരുവനന്തപുരം: അംഗീകരിച്ച സ്റ്റോപ്പുകളിൽ യാത്രക്കാർ കൈ കാണിച്ചാലും നിർത്താതെ പോകുന്ന കെഎസ്ആർടിസി ബസുകളെ കുരുക്കുമെന്ന് മാനേജ്‌മെന്റ്. ഇത്തരം ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കർശന നടപടിയാണ് കെഎസ്ആർടിസി ഉറപ്പുനൽകുന്നത്.
ഈ തരത്തിലുള്ള ഡ്രൈവ്രമാരും കണ്ടക്ടർമാരും കുറച്ചേയുള്ളൂവെന്നും അവരെക്കൂടി തിരുത്തൽ നടപടികളും തുടർപരിശീലനവും നൽകി സേവനതൽപരരും ആത്മാർഥതയുമുള്ളവരാക്കി മാറ്റുമെന്നും കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംപി ദിനേശ് അറിയിച്ചു.
14നു തിരുവനന്തപുരം- മൂലമറ്റം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ കൊട്ടാരക്കര വരയ്ക്കലിൽ 4 വിദ്യാർത്ഥിനികളെ കയറ്റാതെ പോയതും 16നു തിരുവനന്തപുരം വെടിവച്ചാൻ കോവിൽ ജംക്ഷനിൽ 2 സിറ്റി ഫാസ്റ്റ് ബസുകൾ കൈ കാണിച്ചിട്ടും നിർത്താതെ പോയതും സംബന്ധിച്ച പരാതികളെ തുടർന്നാണു സിഎംഡി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Discussion about this post