തിരുവനന്തപുരം: പ്രമുഖരുടെ മുഖംമൂടി വലിച്ച് കീറിയ സോഷ്യല്‍ മീഡിയ ക്യാംപെയിനായിരുന്നു മീടൂ. സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ മീടൂവിന് മുകേഷ് മുതല്‍ തമിഴ് താരം അര്‍ജുന്‍ വരെ ഇരയായി. മാധ്യമരംഗത്തും വലിയ ഇടിത്തീ ആയിരുന്നു മീടൂ… നിരവധി വനിതാ മാധ്യമപ്രവര്‍ത്തകരാണ് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. കേന്ദ്രമന്ത്രി ആയിരുന്ന മാധ്യമപ്രവര്‍ത്തകന്‍ എംജെ അക്ബര്‍ ജോലി രാജിവെച്ചതും വിവാദത്തെ തുടര്‍ന്നാണ്.
ഇപ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഏഷ്യാനെറ്റിലെ സീനിയര്‍ പ്രവര്‍ത്തക രംഗത്തെത്തിയിരിക്കുന്നു. പതിനാല് വര്‍ഷം തനിക്ക് സഹിക്കേണ്ടിവന്ന ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നുപറയുകയാണ് നിഷാ ബാബു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിഷ കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
നിഷ പറയുന്നത് ഇങ്ങനെ…
പതിനാല് വര്‍ഷം അതായത് 1997 മുതല്‍ 2004 വരെയാണ് ഏഷ്യാനെറ്റ് പുളിയറക്കോണം സ്റ്റുഡിയോയില്‍ ഞാന്‍ ജോലിചെയ്തിരുന്നത്. എന്റെ ഭര്‍ത്താവും ഏഷ്യാനെറ്റ് ജീവനക്കാരനായിരുന്നു. 2000ല്‍ ഭര്‍ത്താവ് സുരേഷ് പട്ടാലി മരിച്ചതോടെ ഞാന്‍ ഒറ്റപ്പെട്ടു എന്റെ പ്രശ്‌നങ്ങള്‍ അന്ന് മുതല്‍ തുടങ്ങി. ആ സമയത്ത് സ്ത്രീകള്‍ കൂടുതല്‍ കടന്നുവരാത്ത മേഖലയായിരുന്നു അത്. ഏഷ്യാനെറ്റിലെ ഏക വനിതാ പ്രൊഡക്ഷന്‍ അസിസ്റ്റന്റായിരുന്നു ഞാന്‍.
ഭര്‍ത്താവിന്റെ മരണ ശേഷം ഓഫീസിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ പലരും മറ്റൊരു രീതിയില്‍ പെരുമാറാന്‍ തുടങ്ങി. അതില്‍ പലതും വളരെ വള്‍ഗറായിട്ടുള്ളതായിരുന്നു. അന്ന് ചീഫ് പ്രൊഡ്യൂസറായിരുന്ന എംആര്‍ രാജന്‍ ഭര്‍ത്താവിന് അസുഖം കൂടിയപ്പോള്‍ നേടിയെടുക്കാനാണ് അയാള്‍ ശ്രമിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്വഭാവം മാറുകയായിരുന്നു.
എതിര്‍ക്കപ്പെടേണ്ട മുദ്രകളും നോട്ടങ്ങളും ലൈംഗിക ചുവയുള്ള സംസാരവും ഒക്കെ അയാള്‍ തുടങ്ങി. ഇതെല്ലാം സഹികെട്ട അവസ്ഥയിലേക്ക് എത്തിയപ്പോള്‍ ശക്തമായി എതിര്‍ത്തു. ലൈംഗികപരമായി വഴങ്ങുന്നില്ലെന്ന് കണ്ടതോടെ നല്ല രീതിയില്‍ ജോലി ചെയ്യുന്ന എന്നോട് പ്രതികാരമായി. പരിപാടികളും ശമ്പള വര്‍ധനവും പ്രൊമോഷനുമെല്ലാം എനിക്ക് നിഷേധിക്കപ്പെട്ടു.
എന്നാല്‍ അയാള്‍ തുടക്കകാരന്‍ മാത്രമായിരുന്നു. മാര്‍ക്കറ്റിംഗ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ദിലീപ് വിയും എഞ്ചിനീയറായിരുന്ന പത്മകുറും ഇതേ രീതിയില്‍ ലൈംഗിക ചുവയോടെ സംസാരിക്കാനും പെരുമാറാനും തുടങ്ങി. ഇവരെ വളരെ ഭീതിയോടെയാണ് കണ്ടത്. ദേഹത്ത് തൊടാനും മറ്റും ശ്രമിച്ചു. പരാതിപ്പെട്ടിട്ടും നടപടികള്‍ ഒന്നും ഇല്ലായിരുന്നു. ഇതൊക്കെ സഹിക്കവയ്യാതായപ്പോള്‍ 2014ല്‍ ജോലിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നെന്നു….
Discussion about this post