പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം കണ്ടെത്തി

കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കാടപ്പടി സ്വദേശി ആഷിഖ് അബ്ദുള്‍ അസീസിന്റെ മൃതദേഹമാണ് എട്ട് ദിവസത്തിന് ശേഷം കണ്ടെത്തിയത്.

തിരുവോണ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയപ്പോഴാണ് ആഷിഖിനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ആറ് പേരടങ്ങുന്ന സംഘമായി എത്തിയ ഇവര്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ആഷിക്ക് ഒഴുക്കില്‍പ്പെട്ടത്. ആഷിഖിനായി കഴിഞ്ഞ ഏഴ് ദിവസമായി ഇവിടെ തെരച്ചില്‍ തുടരുകയായിരുന്നു.

മലപ്പുറം കൊണ്ടോട്ടിക്ക് സമീപം പള്ളിക്കല്‍ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനാണ് മരിച്ച ആഷിഖ്. അപകടസാധ്യത കൂടുതലുള്ള പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കാറുണ്ട്.

Exit mobile version