തിരുവനന്തപുരം: കേരളാ കോൺഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗം പാലാ ഉപതെരഞ്ഞെടുപ്പോടെ പിരിയുമെന്ന് ജനപക്ഷം നേതാവും എംഎൽഎയുമായ പിസി ജോർജ്. ജോസ് വിഭാഗത്തിലെ പലരും ജനപക്ഷത്തിലേക്ക് വരും. ഇതിനുള്ള അണിയറ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പിസി ജോർജ് പറഞ്ഞു.
പാലായിൽ മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലാണെന്നും പിസി ജോർജ് പറയുന്നു. യുഡിഎഫ് തെരഞ്ഞെടുപ്പ് രംഗത്ത് ഏറെ പിന്നിലാണ്. തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷേമപ്രവർത്തനങ്ങൾ ചർച്ചയാവുന്നുണ്ട്. ഇത് പാലയിൽ എൻഡിഎക്ക് ഗുണം ചെയ്യും.
കത്തോലിക്ക സഭയുടെ പിന്തുണയും എൻഡിഎയ്ക്ക് ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലാ ബിഷപ് പുറത്തിറക്കിയ സർക്കുലർ എൻഡിഎയുടെ വിജയം എളുപ്പമാക്കും. സഭ ബിജെപിയോട് അടുക്കുകയാണെന്നും ജോർജ് അവകാശവാദം ഉന്നയിച്ചു.
Discussion about this post