കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ പാലയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി. യുഡിഎഫ് ഭരിച്ചിരുന്ന കാലത്ത് അഴിമതിയുടെ ദുര്‍ഗന്ധമായിരുന്നു. അത് ഇനി സംസ്ഥാനത്ത് നടക്കില്ലെന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളം പൂര്‍ണ്ണ അഴിമതി വിമുക്ത സംസ്ഥാനമാക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രചരണം. അഴിമതി ആര് കാട്ടിയാലും കര്‍ശന നടപടി ഉണ്ടാവുമെന്നും എല്‍ഡിഎഫിന്റെ വികസനത്തിന് ഒപ്പം നില്ക്കാന് ഇടത് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പനെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളം പിന്നോട്ട് പോയി. കാര്‍ഷിക മേഖലയിലടക്കം സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ എണ്ണി പറഞ്ഞ മുഖ്യമന്ത്രി കിഫ്ബിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ ആരോപണങ്ങളെ തള്ളി. പശ്ചാത്തല വികസന രംഗത്ത് കുതിച്ചു ചാട്ടത്തിന് കാരണമായ കിഫ്ബിയെ തകര്‍ക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Discussion about this post