ആലപ്പുഴ: ആലപ്പുഴയില്‍ ജീവിച്ചിരിക്കുന്ന മുന്‍ ഭര്‍ത്താവിന്റെ പേരില്‍ മരണസര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്കിയ സംഭവത്തില്‍ സ്ത്രീക്കെതിരെ കേസ്. ആലപ്പുഴയില്‍ ചുനക്കരയിലാണ് സംഭവം. ചുനക്കര പഞ്ചായത്ത് സെക്രട്ടറി കെജി ഹരികുമാറാണ് നൂറുനാട് പൊലീസില്‍ പരാതി നല്‍കിയത്. അജിതകുമാരിയാണ് രജിസ്ട്രേഷനായി അപേക്ഷിച്ചത്. സംഭവത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടി.
ചുനക്കര നടുവില്‍ നയനത്തില്‍ താമസക്കാരനായ ജോസ് മാര്‍ട്ടിനാണ് താന്‍ ജീവിച്ചിരിക്കെ തന്നെ പഞ്ചായത്തിന്റെ മരണസര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. തുടര്‍ന്ന് ഇതിനെതിരെ പരാതി നല്‍കുകയായിരുന്നു. 2003 ലാണ് ജോസും അജിതകുമാരിയും 12 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞത്. കൊല്ലത്ത് താമനിക്കുന്ന ജോസ് മുന്‍ ഭാര്യ അജിത കുമാരി, പഞ്ചായത്ത് മുന്‍ സെക്രട്ടറി റീത്താ പവിത്രന്, ചുനക്കര പഞ്ചായത്ത് അംഗം രാജേഷ്, അജിതയുടെ ബന്ധു ഗോപകുമാര്‍ എന്നിവര്‍ക്കെതി പരാതി നല്കിട്ടുണ്ട്.
Discussion about this post