കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. വിശ്വാസികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന ടിജി മോഹന്‍ദാസിന്റെ ഹര്‍ജി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ശബരിമലയിലെ വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തിയത്തിനെതിരെ വാഹന ഉടമകളുടെ സംഘടനാ ഭാരവാഹി അനില്‍ കുമാറിന്റെ ഹര്‍ജിയും, പാസ് ഓണ്‍ലൈന്‍ ആയി നല്‍കണമെന്ന പത്തനംതിട്ടയിലെ അഭിഭാഷകന് ഉണ്ണികൃഷ്ണന്റെ ഹര്‍ജിയും കോടതി നാളെ പരിഗണിക്കും.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ഇന്ന് വാദം തുടരും. കേസ് റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. പത്തിനും അന്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ മല കയറാതിരിക്കാന്‍ പോരാട്ടം നടത്തണം എന്നായിരുന്നു ശ്രീധരന്‍പിളളയുടെ പ്രസംഗം.
പോരാട്ടം എന്നത് കൊണ്ട് പൂമാലയോ ബിരിയാണിയോ കൊടുക്കണമെന്ന് അല്ല ഉദ്ദേശിച്ചതെന്ന് ഡിജിപി കോടതിയെ അറിയിച്ചിരുന്നു. അതേസമയം തന്റെ പ്രസംഗം പൂര്‍ണമായും കേള്‍ക്കാതെയാണ് പോലീസ് കേസ് എടുത്തതെന്നായിരുന്നു ശ്രീധരന് പിള്ളയുടെ വാദം.
Discussion about this post