കോഴിക്കോട്: എന്‍ജിനിയര്‍മാരുടെ ധാര്‍മികതയില്ലായ്മയുടെ തെളിവാണ് പാലാരിവട്ടം പാലം തകര്‍ച്ചയെന്ന് മെട്രോമാന് ഇ ശ്രീധരന്. കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ എന്‍ജിനിയേഴ്സ് ദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ ശ്രീധരന്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി പേരാണ് രാജ്യത്ത് കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് മരണമടഞ്ഞത്. കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ഇതിനൊക്കെ പ്രധാന കാരണം ധാര്മികതയില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വര്‍ഷവും നിരവധി സാങ്കേതിക വിദഗ്ധര്‍ രാജ്യത്ത് എന്‍ജിനിയര്‍മാരായി പുറത്തിറങ്ങുന്നു. പക്ഷെ പിന്നീട് അവര്‍ രാജ്യത്തോട് ധാര്‍മികത കാണിക്കുന്നില്ല. ധാര്‍മികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന എന്‍ജിനിയര്‍മാരെയാണ് രാജ്യത്തിന് ആവശ്യം. അതിനായി പ്രയത്നിക്കണമെന്നും ഇ ശ്രീധരന് പറഞ്ഞു.
Discussion about this post