കോഴിക്കോട്: ഹിന്ദിവിവാദത്തില്‍ പരിഹാസവുമായി ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായര്‍.
ഹിന്ദി ഇന്ത്യയുടെ പൊതു ഭാഷയാക്കണമെന്നും അത് ഇന്ത്യയെ ഒരുമിപ്പിക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദപ്രസ്താവനയ്‌ക്കെതിരെയാണ് പരിഹാസം നിറഞ്ഞ വീഡിയോ പങ്കുവെച്ചുകൊണ്ട് അനിത രംഗത്തെത്തിയത്.
അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ വിവിധ കോണുകളില്‍നിന്ന് വലിയ എതിര്‍പ്പും പ്രതിഷേധവുമുയര്‍ന്നിരുന്നു. ഹിന്ദിക്കുവേണ്ടിയുള്ള വാദത്തെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകളില്‍ ഒന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് അനിതാ നായരുടെ പരിഹാസം.’തീര്‍ച്ചയായും ഇത് തേങ്ങാക്കൊല തന്നെ… ഹിന്ദി ഇമ്പോസിഷനെക്കുറിച്ച് കേരളത്തില്‍നിന്നുള്ള പരിഹാസം’ എന്ന കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്.
തെങ്ങിന്റെയും തേങ്ങയുടെയും വിവിധ ഉപയോഗങ്ങള്‍ വിശദീകരിച്ചുകൊണ്ട്, ഹിന്ദിയും മലയാളവും കലര്‍ന്ന വിവരണത്തോടുകൂടിയുള്ളതാണ് വീഡിയോ. ഈ വീഡിയോ വാട്‌സ്ആപ്പിലൂടെ കിട്ടിയതാണെന്നും ചിരിയോടെ ദിവസം തുടങ്ങാം എന്നും ട്വീറ്റില്‍ അവര്‍ പറയുന്നു. എന്തായാലും ഹിന്ദി വിവാദം കൊഴുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ വീഡിയോ നിരവധി പേരാണ് കണ്ടത്.
More on the Hindi Imposition from Kerala via WhatsApp. Thengakola indeed!
Start the day with a laugh @iIakobos @JoonoSimon @kazhugan @sidin @karthikavk @ajithags pic.twitter.com/OSaHKpJO43— anita nair (@anitanairauthor) September 17, 2019
Discussion about this post