തിരുവനന്തപുരം: മരട് ഫ്ളാറ്റ് പൊളിക്കണമെന്ന അഭിപ്രായവുമായി ഭരണ പരിഷ്കരണ കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന് രംഗത്ത്. സുപ്രീംകോടതി വിധിയെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കോടതികളെ ഉപയോഗിച്ച് നിയമലംഘനം സാധുവാക്കുന്നത് ബില്‍ഡര്‍മാരുടെ തന്ത്രം.
പ്രമുഖര്‍ക്ക് ഫ്ളാറ്റുകള്‍ സൗജന്യമായി നല്കി അവരെ ഉപയോഗിച്ച് മറ്റുള്ളവരെ കുടുക്കുന്നു. ഇത്തരക്കാരെ സഹായിക്കുന്നത് അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിനു തുല്യമാണെന്നും വിഎസ് തുറന്ന് പറഞ്ഞു. അതേസമയം, മരട് ഫ്ളാറ്റുകള്‍ പൊളിച്ചു മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും.
താമസക്കാര്‍ ഒഴിഞ്ഞു പോകുവാന്‍ സുപ്രീംകോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തില്‍ തുടര്‍നടപടിയും യോഗം ചര്‍ച്ച ചെയ്യും. അതേസമയം സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മരട് നഗരസഭയും മുന്‍പോട്ടു പോവുകയാണ്.
Discussion about this post