”വിളിച്ചാല്‍ അവന് വരില്ലെന്നറിയാം, അതെത്ര ഉച്ചത്തിലായാലും,,,,വിറക്കുന്ന കൈകളാലാണ് ആദില്‍ അഫ്ഷാന്റെ ഉത്തരപേപ്പറിലൂടെ എന്റെ ചുവപ്പ് മഷി പേന കടന്ന് പോയത്…”
ബുധനാഴ്ച കോഴിക്കോട് ബീച്ചില്‍ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി ആദില്‍ അഫ്ഷാ(15)നെ കുറിച്ചുള്ള അധ്യാപകന്റെ കരളലിപ്പിക്കുന്ന കുറിപ്പിലെ വരികളാണിവ.
ആദിലിന്റെ ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തി മാര്‍ക്കിട്ട ശേഷമാണ് അധ്യാപകന് സിദ്ധിഖ് പൂളപ്പൊയില്‍ കുറിപ്പെഴുതിയത്. ഉത്തരക്കടലാസിന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടിട്ടുണ്ട്..
A+ മാര്‍ക്ക്..അര്ഹനായവന് ജീവിച്ചിരിപ്പില്ല എന്നറിഞ്ഞ് കൊണ്ട് ഞാന്‍ മാര്‍ക്കിടുന്ന ആദ്യ അനുഭവം, 20 വര്‍ഷത്തെ ജീവിതത്തിനിടക്ക്… സിദ്ധിഖ് കുറിച്ചു.
കൊടുവള്ളിക്കടുത്ത് എളേറ്റില്‍ എംജെ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് തിരുവോണദിവസം ബീച്ചിലെത്തിയത്. കുളി കഴിഞ്ഞ് എല്ലാവരും കയറിയ ശേഷം രണ്ടു കുട്ടികള്‍ അവസാനറൗണ്ട് മുങ്ങലിനായി ഒന്നുകൂടി കടലിലിറങ്ങിയതായിരുന്നു. വലിയൊരു തിരയില്‍ ഒരു കുട്ടി കരയിലേക്കും ആദില്‍ അഫ്ഷാന് കടലിലേക്കും തെറിച്ചു. അടുത്ത ദിവസം രാവിലെയാണ് ആദിലിന്റെ മൃതദേഹം കണ്ടെത്തിയത്.
സിദ്ധിഖ് പൂളപ്പൊയിലിന്റെ കുറിപ്പ്:
”വിളിച്ചാൽ അവൻ വരില്ലെന്നറിയാം,
അതെത്ര ഉച്ചത്തിലായാലും,,,,
വിറക്കുന്ന കൈകളാലാണ് ആദിൽ അഫ് ഷാന്റെ ഉത്തര പേപ്പറിലൂടെ എന്റെ ചുവപ്പ് മഷി പേന കടന്ന് പോയത്.
ആവർത്തിച്ച് വായിച്ചു, എന്നിലെ തെറ്റ് കാണിച്ച് തരുവാൻ അവനില്ലന്നറിയാം,,,
A+ മാർക്ക്..
അർഹനായവൻ ജീവിച്ചിരിപ്പില്ല എന്നറിഞ്ഞ് കൊണ്ട് ഞാൻ മാർക്കിടുന്ന ആദ്യ അനുഭവം, 20 വർഷത്തെ ജീവിതത്തിനിടക്ക്….
എന്ത് പറ്റി നമ്മുടെ മക്കൾക്ക്…
എന്റെ പിതാവും ഞാനും 40 വയസിന് അന്തരമുണ്ട്, ചിന്തയിൽ 10 വയസേ കാണൂ,
90% ഇഷ്ടങ്ങളിലും ഞങ്ങളിൽ സാമ്യതയുണ്ട്…
20 വയസ്സ് വ്യത്യസമുള്ള നമ്മുടെ അനിയർമാരും, മക്കളും ചിന്തയിൽ 50 വയസ്സിന്റ അന്തരം കാണുന്നു, ഗുണത്തിനും നന്മക്കും പറയുന്നതെല്ലാം നമ്മുടെ വിവരദോഷമായിട്ടാണോ അവർ കാണുന്നത്.
എവിടെയോ പിഴവ് സംഭവിച്ച പോലെ,,,
നിയമങ്ങള്യും, ശാസനകളും ഭയന്ന് നമ്മളൊക്കെ ഒളിക്കുന്നുവോ, രീതികളിൽ മാറ്റം വരുത്തിയെങ്കിലും അവരെ നമുക്ക് ചേർത്ത് പിടിച്ചേ പറ്റൂ,,,,
അല്ലെങ്കിൽ
അവന്റെ ജീവൻ കടലെടുത്ത പോലെ, ഇനിയും നഷ്ടങ്ങളുണ്ടായേക്കാം,,,,
ഇനിയൊരു വീട്ടിലും സംഭവിക്കാതിരിക്കട്ടെ….
സിദ്ധീഖ് …പൂളപ്പൊയിൽ
( ആദിൽ അഫ്ഷാന്റെ ….. അദ്ധ്യാപകൻ )”
Discussion about this post