കൊച്ചി: മരട് ഫ്ളാറ്റ് വിഷയത്തില്‍ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കത്തയച്ചതില്‍ ഒപ്പിടാതെ മൂന്ന് എംപിമാര്‍. ടിഎന്‍ പ്രതാപന്, എന്‍കെ പ്രേമചന്ദ്രന്, രാഹുല്‍ ഗാന്ധി എന്നിവരാണ് വിട്ടുനിന്നത്.
മരട് നഗരസഭ ഫ്ളാറ്റ് ഉടമകളില്‍നിന്ന് നികുതി സ്വീകരിക്കുന്നുണ്ടെന്നും നിയമലംഘനത്തെക്കുറിച്ച് ഉടമകള്‍ക്ക് അറിവില്ലായിരുന്നുവെന്നും കത്തില്‍ പറയുന്നു. മനുഷ്യത്വപരമായ സമീപനം മരട് വിഷയത്തില്‍ വേണമെന്നും എംപിമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
മരട് വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുള്ളതിനാലാണ് ടിഎന്‍ പ്രതാപനും എന്‍കെ പ്രേമചന്ദ്രനും കത്തില്‍ ഒപ്പുവെയ്ക്കാതിരുന്നത്. എന്നാല്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് വയനാട് എംപി രാഹുല്‍ഗാന്ധി ഒപ്പിടാതിരുന്നതെന്നാണ് വിശദീകരണം.
അതേസമയം, ഫ്ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി അവസാനിച്ചതോടെ മരട് നഗരസഭ അധികൃതര്‍ ഫ്ളാറ്റുകളിലെത്തി നോട്ടീസ് പതിച്ചു. താത്കാലിക പുനരധിവാസം ആവശ്യമുള്ളവര്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുമുന്പ് നഗരസഭയുമായി ബന്ധപ്പെടണമെന്ന് അറിയിച്ചാണ് നഗരസഭ സെക്രട്ടറി നോട്ടീസ് പതിച്ചത്.
Discussion about this post