ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള ദിലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് ആക്രമണത്തിന് ഇരയായ നടി. ഇത് സംബന്ധിച്ച് നടി സുപ്രീംകോടതിയില്‍ അപേക്ഷ നല്കി.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം.
ഇതിന് എതിരെയാണ് നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്നാണ് നടി സുപ്രീം കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറയുന്നത്.
Discussion about this post