കൊച്ചി: ദിനംപ്രതി കുറഞ്ഞു വന്ന സ്വര്‍ണ്ണ വില ഒറ്റയടിക്ക് തിരിച്ചുകയറി. ഒറ്റ ദിവസം കൊണ്ട് 320 രൂപയാണ് പവന് കൂടിയത്. ഇതോടെ 27 ല്‍ നിന്ന സ്വര്‍ണ്ണ വില 28ലേയ്ക്ക് എത്തി. ഇപ്പോള്‍ പവന് 28,080രൂപയിലാണ് നില്‍ക്കുന്നത്. 3510 രൂപയാണ് ഗ്രാമിന്. സൗദി ആരാംകോയിലുണ്ടായ ആക്രമണവും രൂപയുടെ മൂല്യത്തിലുണ്ടായ കനത്ത ഇടിവുമാണ് പെട്ടെന്നുള്ള സ്വര്‍ണ്ണ വിലയിലെ മാറ്റത്തിന് കാരണം.
ആരാംകോ ആക്രമണത്തിനുമുമ്പ് ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിയുന്ന ട്രന്റായിരുന്നു. യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് അയവുവന്നതായിരുന്നു ഇതിനുപിന്നില്‍. തുടര്‍ച്ചയായി ഏഴുദിവസം കൊണ്ട് 10 ഗ്രാം സ്വര്‍ണ്ണത്തിന് എംസിഎക്സില്‍ 2000 രൂപയാണ് കുറഞ്ഞത്.
ഇതേസമയം കേരളത്തിലെ സ്വര്‍ണ്ണവില സെപ്റ്റംബര്‍ നാലിന് റെക്കോര്‍ഡ് തുകയിലാണ് എത്തിയത്. 29,120 ലാണ് എത്തിയത്. എന്നാല്‍ തുടര്‍ച്ചയായ പത്തുദിവസം കൊണ്ട് 1360 രൂപ ഇടിഞ്ഞ് പവന് 27,760 രൂപയില്‍ എത്തിയിരുന്നു.
Discussion about this post