ഗുരുവായൂർ മേൽശാന്തിയായി പഴയത്ത് മന സുമേഷ് നമ്പൂതിരി

ഗുരുവായൂർ: പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. 41 വയസ്സുകാരനായ സുമേഷ് നമ്പൂതിരി ക്ഷേത്രം ഓതിക്കൻ കുടുംബാംഗമാണ്.

ഇദ്ദേഹം ഇത് മൂന്നാം തവണയാണ് മേൽശാന്തിയാകുന്നത്. 2012 ഏപ്രിലിലും 2016 ഒക്ടോബറിലുമാണ് ഇതിനു മുൻപ് മേൽശാന്തിയായിരുന്നത്.

നേരത്തെ രണ്ടു തവണ മേൽശാന്തിയായിരുന്ന പഴയത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മകനാണ് സുമേഷ് നമ്പൂതിരി. ഈ ഒക്ടോബർ 1നാണ് മേൽശാന്തിയായി ചുമതലയേൽക്കുന്നത്. ആറുമാസക്കാലമാണ് മേൽശാന്തിയുടെ കാലാവധി.

Exit mobile version