കൊല്ലം; പ്രശസ്ത മലയാള സാഹിത്യകാരന് കാക്കനാടന്റെ ഭാര്യ അമ്മിണി കാക്കനാടന് അന്തരിച്ചു. ഇന്നലെ വൈകിട്ട് സ്വവസതിയായ കൊല്ലം ഇരവിപുരം അര്ച്ചനയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് മൂന്ന് മാസത്തോളമായി വീട്ടില്‍ കിടപ്പിലായിരുന്നു. 81 വയസായിരുന്നു.
സംസ്കാരം ഇന്നു നാലിന് തേവള്ളി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം പോളയത്തോട്ടില്‍ നടക്കും. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലും സൗദിയിലെ കിങ് സൗദ് മാലിക് ഫൈസല്‍ ആശുപത്രികളിലും നഴ്സായി ജോലി ചെയ്തിരുന്നു.
1965 സെപ്റ്റംബര്‍ ഒമ്പത് ജോര്‍ജ് വര്‍ഗീസ് കാക്കനാടനുമായുള്ള വിവാഹത്തിന് ശേഷം
ജോലി ഉപേക്ഷിച്ച ഇവര്‍ കാക്കനാടന്റെ എഴുത്തിലും ജീവിതത്തിലും കരുത്തായി കൂടെനിന്നു. മക്കള്‍: രാധ (കൊല്ലം ജില്ലാ അസി. പ്ലാനിങ് ഓഫിസര്‍), രാജന് (ഇക്കണോമിക് ടൈംസ്, മുംബൈ), ഋഷി (ഇക്കണോമിക് ടൈംസ്, ഡല്‍ഹി).മരുമക്കള്‍: ബിന്ദു, പരേതനായ ഗിരിധരന് നായര്‍.
Discussion about this post