കോട്ടയം: പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ മുന്‍ മന്ത്രിമാര്‍ കോടികളുടെ അഴിമതി നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
പാലം പണിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിക്കുന്നവര്‍ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ താന്‍ ഒരുക്കമാണെന്നും മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞും പറഞ്ഞു. പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇബ്രാഹിംകുഞ്ഞും അഭിപ്രായപ്പെട്ടു.
നിര്‍മ്മാണ തകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പൂര്‍ണ്ണമായും പുതുക്കി പണിയാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. ഇ ശ്രീധരന്റെ
മേല്‍നോട്ടത്തിലാകും പാലം പണിയുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post